panchayath

മൂവാറ്റുപുഴ: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്കുള്ള ഫർണീച്ചർ വിതരണം മണിയന്ത്രം സർക്കാർ സ്കൂളിൽ പ്രസിഡന്റ് സുജിത്ത് ബേബി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. ജിബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജാൻസി ജോമി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡെൽസി ലുക്കാച്ചാൻ, മെമ്പർമാരായ അനിൽ കെ. മോഹനൻ, പ്രേമലത പ്രഭാകരൻ, പഞ്ചായത്ത് സെക്രട്ടറി കെ.ടി. മാത്യു, ഹെഡ്മിസ്ട്രസുമാരായ ലിൻസി ക്ലമെന്റ്, ജിഷ മെറിൻ ജോസ്, റാണി എസ്. കല്ലടാന്തിയിൽ എന്നിവർ സംസാരിച്ചു. ഗവ. എൽ.പി.എസ് മണിയന്ത്രം, ഗവ. യു.പി.എസ് മരുതൂർ, ഗവ. യു.പി.എസ് വെള്ളാരംകല്ല് എന്നിവർക്കാണ് ഫർണീച്ചർ നൽകിയത്.