ac
കാക്കനാട് പെൻഷൻ ഭവനിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആക്ട് കേരള സംഘടിപ്പിച്ച കാവ്യാർച്ചന ഡോ. രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആക്ട് കേരളയുടെ നേതൃത്വത്തിൽ 30 കവികൾ പങ്കെടുത്ത കാവ്യാർച്ചന നടത്തി. കാക്കനാട് പെൻഷൻ ഭവനിൽ നടന്ന ചടങ്ങ് ഡോ. ആർ. രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.നോവലിസ്റ്റ് ഡോ. ജോർജ് മരങ്ങോലി കേരളപ്പിറവിദിന സന്ദേശം നൽകി. ചെയർമാൻ ജോഷി ജോർജ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ശിവദാസ് വൈക്കം, വൈസ് ചെയർപേഴ്സൺ കെ.എസ്. ഷേർലി, ചീഫ് കോഓർഡിനേറ്റർ ജലീൽ താനത്ത്, കവി ഷാജു കുളത്തുവയൽ, കെ.വി. റോസി ടീച്ചർ, എഴുത്തുകാരി കെ.എസ്. ബബിത എന്നിവർ സംസാരിച്ചു.