1
കൊച്ചി ഹാർബർ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഹൈബി ഈഡൻ എം.പി എത്തിയപ്പോൾ

തോപ്പുംപടി: ഹാർബർ ആധുനികവത്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തങ്ങൾ വിലയിരുത്തി ഹൈബി ഈഡൻ എം.പി. ഹാർബറിൽ ഉദ്യോഗസ്ഥർ, കരാറുകാരൻ, ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ, തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവരുമായി അദ്ദേഹം ചർച്ച നട

ത്തി. നിലവിൽ നിർമ്മാണം പൂർത്തീകരിച്ച ലേലഹാൾ ഡിസംബർ ആദ്യ വാരത്തോടെ പ്രവർത്തന സജ്ജമാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

ലേലഹാൾ മാറ്റുന്നതോടെ പഴയ സ്ഥലത്ത് നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഡ്രഡ്ജിംഗിന് വേണ്ടുന്ന സംവിധാനങ്ങൾ എത്തിച്ചിട്ടുണ്ട്. പരമാവധി വാഹനങ്ങൾ ലേലഹാളിൽ പാർക്ക് ചെയ്യുന്നതിന് ഷട്ടറുകൾ മാറ്റി സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് കൊച്ചി പോർട്ട് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഹാർബറിനകത്തേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ റോഡിലെ കുഴികൾ അടിയന്തര പ്രാധാന്യത്തോടെ അടയ്ക്കുന്നതിന് നിർദ്ദേശം നൽകി. ഹാർബർ നിർമ്മാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് റോഡ് മുഴുവൻ ഇന്റർലോക്ക് ടൈൽ വിരിക്കും. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോർട്ട് ചെയർമാൻ അദ്ധ്യക്ഷനായുള്ള സബ് കമ്മിറ്റി അടിയന്തരമായി ചേർന്ന് പ്രതിസന്ധികൾ ഉണ്ടെങ്കിൽ അത് പരിഹരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കേന്ദ്ര ഫിഷറീസ് വകുപ്പിൽ നിന്നും ലഭിച്ച 50 കോടിയും കേന്ദ്രത്തിന്റെ സാഗരമാല പദ്ധതി പ്രകാരം ലഭിച്ച 50 കോടിയും പോർട്ട് ട്രസ്റ്റിന്റെ 12 കോടിയും ഉൾപ്പടെ 112 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിൽ നടന്നുവരുന്നത്. കെ.എം. റിയാദ്, എ.എം. നൗഷാദ്, സിബിച്ചൻ, ഹംസക്കോയ, ടി.എ. നൗഷാദ്, ഇസഹാക്ക്, പി.എ. ഷാജി, അമിത് വർഗീസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.