കോതമംഗലം: വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ഇന്ന് ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കണ്ടറി സകൂളിലും സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിലുമാണ് കലോത്സവം. 97 സ്കൂളുകളിൽ നിന്നുള്ള അയ്യായിരത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കും. ഇന്ന് രാവിലെ എട്ടിന് രചനാ മത്സരങ്ങൾ, ബാന്റുമേളം, കടങ്കഥ, പ്രശ്നോത്തരി. ഒമ്പതിന് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത് അദ്ധ്യക്ഷനാകും. വ്യാഴാഴ്ച സമാപിക്കും.