വൈപ്പിൻ: ഞാറക്കൽ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി സമുച്ചയത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ടോയ്‌ലെറ്റ് കോംപ്ലക്‌സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുബോധ ഷാജി, ഇ.കെ. ജയൻ, അഗസ്റ്റിൻ മണ്ടോത്ത്, പി. എൻ. തങ്കരാജ്, ബ്ലോക്ക് സെക്രട്ടറി ലോറൻസ് അന്റോണിയ അൽമേഡ, ലക്‌സി സോസ, സ്മിത എന്നിവർ സംസാരിച്ചു.