bjp
എൻ.ഡിഎ കല്ലൂർക്കാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് നിർവഹിക്കുന്നു

മുവാറ്റുപുഴ: എൻ.ഡി.എ കല്ലൂർക്കാട് പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു. ബി.ജെ.പി കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സാബു അദ്ധ്യക്ഷനായി. വാഴക്കുളം മണ്ഡലം പ്രസിഡന്റ് ബിനുകുമാർ, ഈസ്റ്റ് ജില്ലാ സെക്രട്ടറിമാരായ റോയി എബ്രഹാം, രേഖ പ്രഭാത്, മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. തങ്കക്കുട്ടൻ, സംസ്ഥാന കൗൺസിൽ അംഗം കെ.എൻ. അജീവ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീജ ലാൽജി, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് നൈസൺ ജോൺ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.സി. ഷാബു, കല്ലൂർക്കാട് ഫാർഴ്സ് കോ ഓപ്പറേറ്റിവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ഇ.വി. വാസുദേവൻ നമ്പൂതിരി, വാർഡ് മെമ്പർ സുമിത സാബു, എം.വി. ബിനു എന്നിവർ പങ്കെടുത്തു.