പറവൂർ: കരുമാലൂർ ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് മാഞ്ഞാലി കുന്നുംപുറത്ത് ജെബി മേത്തർ എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിർമ്മിച്ച ജനകീയാരോഗ്യം കേന്ദ്രം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷനായി. ജെബി മേത്തർ എം.പി മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ, വാർഡ് മെമ്പർ ടി.എ. മുജീബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി. അനിൽകുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു, പഞ്ചായത്ത് പ്രതിപക്ഷനേതാവ് എ.എം. അലി, കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ടി.എ. നവാസ്, മാഞ്ഞാലി സഹകരണബാങ്ക് പ്രസിഡന്റ് പി.എ. സക്കിർ, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, പഞ്ചായത്ത് അംഗങ്ങളായ കെ.എം. ലൈജു, ഇ.എം. അബ്ദുൽസലാം, സൂസൻ വർഗീസ്, ജോർജ് മേനാച്ചേരി, ഡോഞ്ഞ എം. സന്ധ്യാദേവി, പറവൂർ കാർഷിക ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി. പോൾ, ഫാ. സെബാസ്റ്റ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.