പറവൂർ: കരിമ്പാടം എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ കർമ്മ സ്റ്രഡിസെന്ററും പി.എസ്.സി കോച്ചിംഗ് സെന്ററും തുടങ്ങി. എസ്.എൻ.ഡിപി യോഗം പറവൂർ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ആർ. സുദർശനൻ അദ്ധ്യക്ഷനായി. മേഖലാ കൺവീനർ കെ.ബി. സുഭാഷ്, ഇ.സി. ശശി, കെ.കെ. സതീശൻ, ജീൻ സുധാകൃഷ്ണൻ, ജയന്തി മോഹനൻ, എ.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.എസ്.സി സാദ്ധ്യതകളെക്കുറിച്ച് ബാലാജി മോട്ടിവേഷൻ ക്ളാസെടുത്തു.