കൊച്ചി: ഇനി മഴവിവരങ്ങൾ കിറുകൃത്യമാകും. അന്തരീക്ഷ റഡാർ സിഗ്‌നലുകളിൽ നിന്നുള്ള മഴ വിവരങ്ങൾ വേർതിരിച്ചെടുക്കാൻ മെഷിൻ ലേണിംഗിനെ അടിസ്ഥാനമാക്കി കുസാറ്റിലെ ഗവേഷകർ നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചു. സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റും ലഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് അസി. പ്രൊഫസറും കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംഗിലെ ഇലക്ട്രോണിക്‌സ് വകുപ്പ് റിസർച്ച് സ്‌കോളറുമായിരുന്ന ആർ. ധന്യ, പ്രൊഫ. അഞ്ചു പ്രദീപ്, കുസാറ്റ് റഡാർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. എസ്. അഭിലാഷ്, അഭിരാം നിർമൽ (റഡാർ സെന്റർ, കുസാറ്റ്) എന്നിവരുടെ സംയുക്ത ഗവേഷണ പ്രവർത്തനത്തിന്റെ ഫലമായുള്ള കണ്ടുപിടിത്തത്തിനാണ് പേറ്റന്റ് ലഭിച്ചത്.