ayavana
ആയവന കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുന്നു .

മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് ജലജീവൻമിഷൻ പദ്ധതിവഴി പൂർത്തിയാക്കിയ ഗ്രാമീണ കുടിവെള്ളപദ്ധതി ഉദ്ഘാടനം ഓൺലൈനായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് അദ്ധ്യക്ഷയായി. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യഅതിഥിയായി.

വാട്ടർ അതോറിട്ടി ടെക്നിക്കൽ മെമ്പർ ടി.ബി.ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. കുടിവെള്ള സംഭരണി നിർമ്മിക്കാൻ 7സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയ പി.സി. ജോണി പിട്ടാപ്പിള്ളിയെയും കരാറുകാരൻ ഫ്രാൻസിസിനെയും ആദരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടക്കോട്ട് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എസ്. ഭാസ്കരൻ. രഹന സോബിൻ, ജൂലി സുനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീഷ് പി.കെ, ഉഷ രാമകൃഷ്ണൻ, അന്നക്കുട്ടി മാത്യൂസ്, മിനി വിശ്വനാഥൻ, പി.ആർ. രമ്യ, ജോളി ഉലഹന്നാൻ,പി .കെ എന്നിവർ സംസാരിച്ചു.

ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 29 കോടി 76 ലക്ഷം മുതൽമുടക്കി കലാമ്പൂർ പാറത്താഴത്ത് നാലരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും പുതിയ ഏഴാംവാർഡ് തലയിണപ്പാറയിൽ അറുപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കുംസ്ഥാപിച്ച് 6100മീറ്റർ നീളത്തിൽ പൈപ്പ് ലൈനും 160 കെ.വി ശേഷിയുള്ള ട്രാൻസ്ഫോർമറും സ്ഥാപിച്ച് പമ്പിംഗ് തുടങ്ങിയതോടെ ആയവന ഗ്രാമപഞ്ചായത്തിലെ 1835 പുതിയ ഗ്രാമീണ ഭവനങ്ങൾക്ക് ശുദ്ധജല കണക്ഷൻ നൽകുന്നതിനും ഈ പദ്ധതി വഴി സാധിച്ചു. ഇതോടെ ആയവന പഞ്ചായത്തിൽ കുടിവെള്ളക്ഷാമം സമ്പൂർണമായി പരിഹരിക്കാൻ കഴിഞ്ഞതായി രാജൻ കടക്കോട് പറഞ്ഞു.