കൊച്ചി: മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന പ്രൗഡ് കേരള സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള ഗ്രേറ്റ് വാക്കത്തൺ ഇന്ന് രാവിലെ കൃത്യം 6.30ന് മറൈൻ ഡ്രൈവിൽ ആരംഭിക്കും. ഡർബാർ ഹാൾ ഗ്രൗണ്ടിലാണ് സമാപനം. വിദ്യാർത്ഥികൾ മുതൽ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള മൂവായിരത്തിലധികം പേർ ലഹരിവിരുദ്ധ യാത്രയിൽ പങ്കെടുക്കും. 13 ജില്ലകളിലും സംഘടിപ്പിച്ച വാക്കത്തണിന്റെ സമാപനമാണ് കൊച്ചിയിൽ നടക്കുന്നത്.