ആലുവ: ആലുവ ഉപജില്ല സ്കൂൾ കലോത്സവം ഗവ. എച്ച്.എ.സി എൽ പി സ്കൂളിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ സൈജി ജോളി മുഖ്യാതിഥിയായി.
എ.ഇ.ഒ സനൂജ എ. ഷംസു, ജനറൽ കൺവീനർ കെ.എം. ബിന്ദു, ബി.പി.സി ആർ.എസ്. സോണിയ, എച്ച് എം ഫോറം സെക്രട്ടറി സി.ഐ നവാസ്, അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ദിവ്യാ ദിവാകരൻ, ആന്റണി ജോസഫ്, മാർട്ടിൻ ജോസഫ്, മുർഷിദ് എളയൂർ, ഷാഫി, അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. മികച്ച അദ്ധ്യാപകനും അവാർഡ് ജേതാവുമായ ജബ്ബാറിനെ ആദരിച്ചു.
സമാപന സമ്മേളനവും സമ്മാനദാനവും നാളെ രാത്രി ഏഴിന് ആലുവ ടൗൺ ഹാളിൽ മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ ഉദ്ഘാടനം ചെയ്യും.