
കളമശേരി: പ്രമുഖ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്(ഫാക്ട്) 6,350 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നു. പുതിയ ഫോസ്ഫോറിക് ആസിഡ് പ്ലാന്റ്, സൾഫ്യൂറിക് ആസിഡ് പ്ലാന്റ്, യൂറിയ പ്ലാന്റ് എന്നിവയും അനുബന്ധ സംഭരണത്തിനുള്ള സംവിധാനവും നിർമ്മിക്കാനുള്ള പദ്ധതികൾക്കാണ് ഫാക്ട് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയത്. കേന്ദ്ര സർക്കാരിന്റെ അoഗീകാരം ലഭിച്ചാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വളം ഉത്പാദന രംഗത്ത് ഫാക്ടിന്റെ ശേഷി ഗണ്യമായി ഉയർത്താൻ പുതിയ പദ്ധതികൾ സഹായകമാകും.