കൊച്ചി: കൊച്ചി കോർപ്പറേഷൻ സമൃദ്ധി കിച്ചന്റെ മൂന്നാം ശാഖ ഇന്ന് ഫോർട്ടുകൊച്ചി ജങ്കാർ ജെട്ടിക്ക് സമീപം ഇന്ന് തുറക്കും. 20 രൂപ ഊണുൾപ്പടെയുള്ള വിഭവങ്ങൾ ഇവിടെയും ലഭിക്കും. തുടക്കത്തിൽ ആയിരം ഊണ് വിളമ്പും. എറണാകുളം നോർത്ത് പരമാര റോഡിലെ സെൻട്രൽ കിച്ചനിൽ നിന്നാണ് ഫോർട്ടുകൊച്ചിയിലേക്ക് വിഭവങ്ങൾ എത്തിക്കുക.

ഇന്ന് വൈകിട്ട് ആറിന് കെ.ജെ.മാക്സി എം.എൽ.എയാണ് ഫോർട്ടുകൊച്ചി സമൃദ്ധിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. മേയർ അഡ്വ.എം.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ മുഖ്യാതിഥിയാകും.