
കൊച്ചി: കേരളകൗമുദി ഇൻഡസ്ട്രിയൽ കോൺക്ളേവിന്റെ ഭാഗമായി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള കേരളകൗമുദി എക്സലൻസ് അവാർഡുകൾ മന്ത്രി പി.രാജീവ് വിതരണം ചെയ്തു. എറണാകുളം കെ.എം.എം കോളേജ് ചെയർമാൻ എ.എം. അബൂബക്കർ, ശ്രീ ട്രാൻസ്‌വേയ്സ് ലോജിസ്റ്റിക്സ് എം.ഡി. ശശിധരൻ എസ്. മേനോൻ, ചോറ്റാനിക്കര അന്നപൂർണ ടിഫിൻ ഹൗസ് ഉടമ സന്ദീപ് പൈ, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഡയറക്ടർ പ്രമോദ് പുഷ്കരൻ, തെങ്കാശി ശ്രീനാരായണ ഗുരുകുലം ദക്ഷിണകാശി വിദ്യാനന്ദഗിരി മഠാധിപതി സ്വാമി നിത്യ ചൈതന്യ യതി, തൃശൂർ ലിവ ഹോം ലിഫ്റ്റ് ഫൗണ്ടർ ആൻഡ് ചെയർമാൻ സുരേഷ് കുമാർ, സുചേത ഹോമിയോ ക്ളിനിക്ക് ആൻഡ് സെന്റർ ഫോർ കൗൺസിലിംഗ് മാനേജിംഗ് ഡയറക്ടർ ഡോ.സലിം കുമാർ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി