one
കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദേശാനുസരണം ബാങ്ക് ഒഫ് ബറോഡയുടെ എറണാകുളം സോണൽ ഓഫീസിൽ സംഘടിപ്പിച്ച വിജിലൻസ് അവബോധ വാരത്തിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു

കൊച്ചി: 'വിജിലൻസ്: നമ്മുടെ പങ്കിട്ട ഉത്തരവാദിത്വം" എന്ന പ്രമേയത്തിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ വിജിലൻസ് അവബോധ വാരം ആചരിച്ചു. പൊതുജീവിതത്തിൽ സമഗ്രത, സുതാര്യത, ഉത്തരവാദിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് രാജ്യവ്യാപകമായി വിജിലൻസ് അവബോധ വാരം സംഘടിപ്പിച്ചത്. ബാങ്ക് ഒഫ് ഇന്ത്യയുടെ എറണാകുളം സോണൽ ഓഫീസിൽ സമഗ്രതാ പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു. സോണൽ മാനേജർ പ്രദീപ് രഞ്ജൻ പോളിന്റെ നേതൃത്വത്തിൽ ജീവനക്കാർ സമഗ്രതാ പ്രതിജ്ഞയെടുത്തു.

ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അഴിമതിക്കെതിരെ പ്രവർത്തിക്കേണ്ടതിന്റെ കൂട്ടായ കടമയെക്കുറിച്ചും പ്രദീപ് രഞ്ജൻ പോൾ ഓർമ്മിപ്പിച്ചു. ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ തുടർച്ചയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, വ്യവസ്ഥാപിതമായ മെച്ചപ്പെടുത്തലുകൾ നടപ്പിലാക്കാനും, സുതാര്യത വളർത്തിയെടുക്കാനും അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടു. സോണൽ വിജിലൻസ് ഓഫീസർ കെ.എസ്. ശക്തിബാലനാണ് പരിപാടി ഏകോപിപ്പിച്ചത്.