
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇൻഡെൽ മണിയുടെ എൻ.സി.ഡി.കൾ 315 ശതമാനം അധികം സബ്സ്ക്രിപ്ഷൻ കൈവരിച്ചു. 1000 രൂപ മുഖവിലയുള്ള സുരക്ഷിതവും വീണ്ടെടുക്കാവുന്നതും ഓഹരിയാക്കി മാറ്റാൻ കഴിയാത്തതുമായ കടപ്പത്രങ്ങളുടെ (എൻ.സി.ഡി) ആറാമത് പബ്ലിക് ഇഷ്യുവിലാണ് ഈ നേട്ടം. ഒക്ടോബർ13ന് ആരംഭിച്ച കടപ്പത്ര വിതരണം 24ന് അവസാനിച്ചപ്പോൾ 472.79 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. 150 കോടി രൂപയുടെ പ്രാഥമിക ഇഷ്യുവും 150 കോടി രൂപയുടെ അധിക സബ്‌സ്‌ക്രിബ്ഷനുമായി 300 കോടി രൂപയാണ് ലക്ഷ്യമിട്ടതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒ യുമായ ഉമേഷ് മോഹനൻ പറഞ്ഞു. കടപ്പത്രങ്ങളിലൂടെ സ്വരൂപിക്കുന്ന പണം തുടർ വായ്പകൾക്കും തിരിച്ചടവുകൾക്കും മുൻകൂർ മൂലധന അടവുകൾക്കും വായ്പകളുടെ പലിശയ്ക്കുമായി ചെലവഴിക്കും.