vall

കൊച്ചി പോർട്ട് അതോറിറ്റിയും ഡി.പി വേൾഡും ധാരണയിൽ

കൊച്ചി: ഡി.പി വേൾഡിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി വല്ലാർപാടം രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിലെ(ഐ.സി.ടി.ടി) കാർഗോ ഹാൻഡ്ലിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് കൊച്ചിൻ പോർട്ട് അതോറിറ്റിയുമായി ധാരണയിലെത്തി. സംസ്ഥാനത്തെ തുറമുഖങ്ങൾ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് പ്രാപ്തി എന്നിവ വികസിപ്പിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ബി. കാശിവിശ്വനാഥനും ഡി.പി വേൾഡിന്റെ ഇന്ത്യ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ റിസ്വാൻ സൂമറും ധാരണാപത്രം കൈമാറി.

അമൃത് കാൽ വിഷൻ 2047ന് അനുസൃതമായി കൊച്ചി തുറമുഖത്ത് ചരക്ക് കൈകാര്യം ചെയ്യാനുള്ള വിപുലമായ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഇരുകൂട്ടരും സഹകരിക്കും.