
പറവൂർ: ചിറ്റാറ്റുകര പട്ടണം കണിയാർപാടം വിനോദിന്റെ ഭാര്യ പ്രീതി (37) വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചു. ഇന്നലെ രാവിലെ 9.30ന് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം അകത്തു നിന്ന് കുറ്റിയിട്ട ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പറവൂർ ഫയർഫോഴ്സ് എത്തി തീയണച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ വിനോദ് ജോലിക്കും, രണ്ട് മക്കൾ സ്കൂളിലേക്കും പോയ സമയത്തായിരുന്നു സംഭവം. പ്രീതി നേരത്തെ ഫുഡ് ഡെലിവറി ജോലി ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. മക്കൾ: സൗപർണ്ണിക, വൈഷ്ണവ്.