കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കൊച്ചി നോർത്ത് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ പുസ്തകങ്ങളും അലമാരയും ഉൾപ്പെടുന്ന ബുക്ക് കോർണർ എറണാകുളം ഗവൺമെന്റ് ഗേൾസ് സ്‌കൂളിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.ഒ. ആനിയമ്മക്ക് പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. കൊച്ചി നോർത്ത് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. വേണു, ബ്ലോക്ക് സെക്രട്ടറി സി.എസ്. സുരേഷ്‌കുമാർ, സ്‌കൂൾ ലീഡർ അരോമ ബെൽവ, കൃഷ്ണൻ കുട്ടമത്ത്, ജോൺ കെ. ജോൺ, കെ.ആർ. മുരളീധരൻ എന്നിവർ സംസാരിച്ചു.