kongini

കൊച്ചി: അഖില ഭാരതീയ കൊങ്കണി പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 26-ാമത് അഖില ഭാരതീയ സാഹിത്യ സമ്മേളനം എറണാകുളത്ത് നവംബർ 22,23 തീയതികളിൽ നടക്കും. കലൂർ എ.ജെ ഹാളിലാണ് പരിപാടി. ടി.ആർ. സദാനന്ദ ഭട്ട് ചെയർമാനും ആനന്ദ് ജി. കമ്മത്ത് വർക്കിംഗ് പ്രസിഡന്റായും സ്വാഗത സംഘം രൂപീകരിച്ചു. അഖില ഭാരതീയ കൊങ്കണി പരിഷത്ത് സെക്രട്ടറി ചേതൻ ആചാര്യ യോഗം ഉദ്ഘാടനം ചെയ്തു. ആനന്ദ് ജി. കമ്മത്ത് അദ്ധ്യക്ഷനായി. കേരള കൊങ്കണി സാഹിത്യ അക്കാഡമി മെമ്പർ സെക്രട്ടറി ഡി.ഡി. നവീൻകുമാർ, ആർ.എസ്. ഭാസ്‌കർ, അഡ്വ. ഡി.ജി. സുരേഷ്, മദൻ ഷേണായി, പി.ജി.ആർ. കമ്മത്ത് എന്നിവർ സംബന്ധിച്ചു.