denova-25
ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് ഡിസ്റ്റിൽ എത്തിച്ചേർന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നു

അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 16-ാമത്‌ അന്താരാഷ്ട്ര സോഷ്യൽവർക്ക്‌ കോൺഫറൻസ്‌ സംഘടിപ്പിക്കുന്നു. ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി ഒഫ് നോട്ടർഡാം ഓസ്ട്രേലിയയും സഹകരിച്ച് ഡിസംബർ 9ന് നടത്തുന്ന സമ്മേളനത്തിൽ "മാറുന്ന കുടുംബങ്ങളും സോഷ്യൽ വർക്ക്‌ പ്രാക്ടീസിലെ പുത്തൻ മാതൃകകളും" എന്ന വിഷയത്തിൽ അക്കാഡമിക് ചർച്ചകളും വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും നടത്തും. സമ്മേളനത്തിന്‌ മുന്നോടിയായി നടക്കുന്ന അന്താരാഷ്ട്ര സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക്‌ ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് ക്യാമ്പസിൽ എത്തിച്ചേർന്ന വിദ്യാർത്ഥികളെ കോളേജ്‌ മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.