അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി താഴത്തോട്ടിക്കുളത്ത് നിർമ്മിക്കുന്ന ഓപ്പൺജിം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും ജനകീയ പരിപാലന സമിതിയുടെ രൂപീകരണവും ഇന്ന് വൈകിട്ട് 5.30ന് നടക്കും. 11.5 ലക്ഷംരൂപ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനും 2 ലക്ഷംരൂപ ഓപ്പൺജിമ്മിന്റെ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് അനുവദിച്ചിരിക്കുന്നത്.