കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയനിൽ വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് 8 ,9 തീയതികളിൽ കൂത്താട്ടുകുളം യൂണിയൻ മന്ദിരഹാളിൽ നടത്തും. 18 വയസ് പൂർത്തിയായ യുവതീയുവാക്കൾക്ക് പങ്കെടുക്കാം. എസ്.എൻ.ഡി.പി ശാഖാ ഓഫീസുകളിലോ യൂണിയൻ ഓഫീസിലോ ഫീസടച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ, കോ ഓർഡിനേറ്റർ പി.എം. മനോജ് എന്നിവർ അറിയിച്ചു.