തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ വിവിധ ലൈബ്രറികൾക്ക് ആവശ്യമായ പുസ്തക ഷെൽഫുകൾ, പോഡിയം എന്നിവ നല്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. എ. ഗോപി, വികസനകാര്യ ചെയർപേഴ്സൺ സുധാ നാരായണൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ജയചന്ദ്രൻ, മിനി പ്രസാദ്, എ.എസ്. കുസുമൻ, പഞ്ചായത്ത് സെക്രട്ടറി എസ്. ഷാജി ശിവദാസൻ എന്നിവർ സംസാരിച്ചു.