കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാ മത്സരഫലം. യു.പി വിഭാഗത്തിൽ കെ.എസ്. ശ്രീലക്ഷ്മി (ഒന്നാംസ്ഥാനം) പാസ്ക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം, വാപ്പാലശേരി, എസ്. അഭിനന്ദ് (രണ്ടാം സ്ഥാനം) വാണികളേബരം വായനശാല, ചെങ്ങമനാട്, ശ്രീതാ കൃഷ്ണ സന്തോഷ് (മൂന്നാംസ്ഥാനം) എസ്. എൻ.ഡി.പി ലൈബ്രറി, പാലിശേരി.
വനിതാ വായനാമത്സരം വിഭാഗത്തിൽ ലക്ഷ്മി അനീഷ് (ഒന്നാംസ്ഥാനം) എസ്.എൻ.ഡി.പി ലൈബ്രറി പാലിശേരി, ലിസി സെബാസ്റ്റ്യൻ (രണ്ടാംസ്ഥാനം പാസ്ക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം വാപ്പാലശേരി, യു. സൗപർണിക (മൂന്നാംസ്ഥാനം) ജനകീയ വായനശാല കൊണ്ടോട്ടി എന്നിവർ വിജയിച്ചു. കാഷ്, സർട്ടിഫിക്കറ്റ് പിന്നീട് നൽകുമെന്നും ജില്ലാ തലത്തിലേക്ക് ആദ്യ മൂന്നുസ്ഥാനക്കാർക്ക് മത്സരിക്കാമെന്നും താലൂക്ക് സെക്രട്ടറി വി.കെ. ഷാജി അറിയിച്ചു.