ചോറ്റാനിക്കര: സമസ്ത നായർ സമാജം ചോറ്റാനിക്കര മേഖല കരയോഗം രൂപീകരിച്ചു. എം. എൻ. നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യുട്ടീവ് യോഗത്തിൽ നിർമ്മൽ രാജ് കുറുപ്പ്, മോഹനചന്ദ്രൻ, പ്രദീപ്‌ കുമാർ നന്ദനം, പ്രദീപ്‌ മേനോൻ, യു.സി ഷാജി, വിനോദ് കുമാർ, അംബിക പ്രദീപ്, ഉണ്ണിക്കൃഷ്ണൻ നായർ, സുരേഷ് കോലത്ത്, ശക്തി വിശാഖ്, നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു. നവംബർ 9ന് നടക്കുന്ന നായർ നേതൃ സംഗമത്തിന് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനൊപ്പം അംഗങ്ങളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.