കൊച്ചി: എറണാകുളം മഹാരാജാസ് കോളേജും മഹാരാജാസ് അലുമ്‌നി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം തിങ്കളാഴ്ച രാവിലെ എഴുത്തുകാരിയും പൂർവ വിദ്യാർത്ഥിനിയുമായ ശ്രീകുമാരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം പൂർവവിദ്യാർത്ഥിയും സിംബയോസിസ് യൂണിവേഴ്‌സിറ്റി പ്രൊഫസറും മുൻ അംബാസിഡറുമായ കെ.പി. ഫാബിയൻ നിർവഹിച്ചു. മഹാരാജാസ് അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് ഡോ. ടി.വി. സുജ, ഭരണാഭാഷ വാരാഘോഷ കമ്മിറ്റി കൺവീനർ ഡോ. ജെ. കുമാർ, ഡോ. എം.എസ്. മുരളി, ഡോ. പി.കെ. ശ്രീകുമാർ, നെറ്റ്‌സ്റ്റേജർ ടെക്നോളജീസ് പ്രതിനിധി ഹൃദ്യ എന്നിവർ സംസാരിച്ചു.