കാലടി: തിരുവൈരാണിക്കുളം വെള്ളാരപ്പിള്ളി യുവജനസമാജം എ ഗ്രേഡ് ഗ്രാമീണ വായനശാല നവതി ആഘോഷിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.എസ്. സുരേഷ്‌കുമാർ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി മുതിർന്ന വായനശാല പ്രവർത്തകരെ ആദരിച്ചു. ജോ. സെക്രട്ടറി എം.എസ്. അശോകൻ ആമുഖപ്രഭാഷണം നടത്തി. കെ.ജി. പ്രവീൺകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മത്സരവിജയികൾക്ക് വാർഡ് മെമ്പർ ഷിജിത സന്തോഷ് സമ്മാനം നൽകി. കെ.എ. രാജേഷ്, എം.ആർ. സുരേന്ദ്രൻ, സുലേഖ സാജൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും ബിരിയാണി എന്ന ചെറുകഥയുടെ നാടകാവിഷ്കാരവും അരങ്ങേറി.