മഞ്ഞപ്ര പഞ്ചായത്ത് തവളപ്പാറയിലെ ജനകീയ ആരോഗ്യ കേന്ദ്രം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ തവളപ്പാറ ജനകീയ ആരോഗ്യകേന്ദ്രം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു. മെമ്പർ സീന മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി ഇടശേരി, സൗമിനി ശശീന്ദ്രൻ, സി.വി. അശോക്‌കുമാർ, കെ.പി. റെജിഷ് ,ഐ.പി. ജേക്കബ്, ഡോ. സാരിമോൾ, അസി എഞ്ചിനിയർ അരുൺ പ്രതീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.പി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.