study-circle
കുറിച്ചിലക്കോട് ശാഖയുടെ കീഴിലുളള ശ്രീനാരായണ പ്രാർത്ഥനാ കുടുംബയോഗം വടക്കുംഭാഗം യൂണിറ്റിന്റെ ആദിമുഖ്യത്തിൽ നടന്ന ശ്രീനാരായണഗുരു രചിച്ച ഹോമമന്ത്രരചനശതാബ്ദി ആഘോഷം

പെരുമ്പാവൂർ: കുറിച്ചിലക്കോട് ശാഖയുടെ കീഴിലുള്ള ശ്രീനാരായണ പ്രാർത്ഥന കുടുംബയോഗം വടക്കുംഭാഗം യൂണിറ്റിന്റ ആഭിമുഖ്യത്തിൽ ഹോമമന്ത്ര രചനാശതാബ്ദി ആഘോഷിച്ചു. ശാഖാ പ്രസിഡന്റും കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവുമായ വിപിൻ കോട്ടക്കുടി ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ്‌ ബിന്ദു കൃഷ്ണകുമാർ അദ്ധ്യക്ഷയായി. മാതംപറമ്പിൽ സുനിലിന്റെ വസതിയിൽ നടന്ന സമ്മേളനത്തിൽ തോട്ടുവ മംഗളഭാരതി അദ്ധ്യക്ഷ മാതാ ജ്യോതിർമയി ഭാരതി അനുഗ്രഹപ്രഭാഷണവും കെ.പി. ലീലാമണി മുഖ്യപ്രഭാഷണവും നടത്തി. ഗുരുകുലം സ്റ്റഡി സർക്കിൾ കുന്നത്തുനാട് താലൂക്ക് കാര്യദർശി സി.വി. ജിനിൽ, കുടുംബയൂണിറ്റ് ജോയിന്റ് കൺവീനർ ബിബീഷ് പുരവത്ത്, ശാഖാ കമ്മിറ്റിഅംഗം എം.എൻ. വിജയൻ, എം.എൻ. സുകുമാരൻ എന്നിവർ സംസാരിച്ചു.