cable-tv

കൊച്ചി: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ് - ഡിജിറ്റൽ കേബിൾ എക്സിബിഷൻ 'മെഗാ കേബിൾ ഫെസ്റ്റ്' 6,7,8 തീയതികളിൽ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ബ്രോഡ്കാസ്റ്റിംഗ്,ഡിജിറ്റൽ കേബിൾ,ബ്രോഡ്ബാൻഡ് മേഖലകളിലെ നൂറോളം ബ്രാൻഡുകൾ പങ്കെടുക്കും. ഒ.ടി.ടി,സ്മാർട് ഹോം,എന്റർടെയ്‌ൻമെന്റ്,സെക്യൂരിറ്റി സൊല്യൂഷൻ എന്നിവയുടെ പ്രത്യേക പവലിയനുമുണ്ടാവും.

6ന് രാവിലെ 10.30ന് മേയർ അഡ്വ.എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷത വഹിക്കും. 3ന് മാദ്ധ്യമ സെമിനാറിൽ എം.എസ്.ബനേഷ് മോഡറേറ്ററാകും. മാദ്ധ്യമപ്രവർത്തകരായ രാജീവ് ദേവരാജ്,ഷാനി പ്രഭാകരൻ,അളകനന്ദ,സുജയ പാർവതി,എഴുത്തുകാരി പ്രൊഫ.സുജ സൂസൻ ജോർജ്‌ എന്നിവർ പങ്കെടുക്കും.7ന് 11ന് ടെക്നിക്കൽ സെമിനാറി​ൽ കെ.സി.സി.എൽ ഡയറക്ടർ വി.പി.ബിജു, കേരളവിഷൻ ബ്രോഡ്ബാൻഡ് ടെക്നിക്കൽ ഹെഡ് മനു മധുസൂദനൻ,ഐ.പി.ടി.വി ആൻഡ് ഒ.ടി.ടി ഹെഡ് ഉൻമേഷ് സദാശിവൻ, ബ്രോഡ്ബാൻഡ് അസി.മാനേജർ വി.ജി.ഡാനിയേൽ, സി.ഒ.എ വൈസ് പ്രസിഡന്റ് ജ്യോതികുമാർ,സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം ബിജുകുമാർ എന്നിവർ സംസാരിക്കും. 3ന് ലീഡേഴ്സ് മീറ്റിൽ കെ.സി.സി.എൽ ചെയർമാൻ കെ.ഗോവിന്ദൻ അദ്ധ്യക്ഷനാകും. ആർ.ശ്രീകണ്ഠൻനായർ മുഖ്യാതിഥിയാകും. മഹമ്മദ് മുസ്തഫ, ജി.ശങ്കരനാരായണ, ഷഖിലൻ പത്മനാഭൻ, പി.പി.സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും. 8ന് രാവിലെ 11ന് 'പ്രാദേശിക ചാനൽ നവീകരണം" ശില്പശാലയിൽ കേരളവിഷൻ ന്യൂസ് ചെയർമാൻ പി.എസ്.സിബി അദ്ധ്യക്ഷത വഹിക്കും. ടി.എം.ഹർഷൻ, മനീഷ് നാരായണൻ, എം.രാജ്മോഹൻ എന്നിവർ ക്ലാസെടുക്കും.