കൊച്ചി: നവംബർ 19ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് കൂട്ടായ്മ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ മുന്നോടിയായി എറണാകുളം പാലാരിവട്ടത്തെ മദ്ധ്യമേഖലാ വിതരണ വിഭാഗം ചീഫ് എൻജിനിയർ ഓഫീസ് അങ്കണത്തിൽ ഇന്ന് പ്രതിഷേധസംഗമം സംഘടിപ്പിക്കും. രാവിലെ 10ന് ജനറൽ സെക്രട്ടറി വി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എൻ.ടി. ജോബ് മുഖ്യപ്രഭാഷണം നടത്തും.