കൊച്ചി: ഗുരുദേവ സത്സംഗം കൊച്ചി ഡിസംബർ 23,24, 25 തീയതികളിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ധർമ്മപഠന ശിബിരത്തിന്റെ പാലാരിവട്ടം ചാത്തങ്ങാട്ട് റോഡിലെ സ്വാഗതസംഘം ഓഫീസ് സംസ്കൃതപണ്ഡിതനും ബി.ഇ.എം.എൽ ലാൻഡ് അസറ്റ്സ് ഡയറക്ടറുമായ ഡോ. എം.വി. നടേശൻ ഉദ്ഘാടനം ചെയ്തു. സത്സംഗം പ്രസിഡന്റ് ടി.എം. വിജയകുമാർ അദ്ധ്യക്ഷനായി. സത്സംഗം സ്ഥാപക അംഗങ്ങളായ പി.കെ. സുഗുണൻ, വി.വി. ഗോപിനാഥൻ എന്നിവരിൽ നിന്ന് സംഭാവന സ്വീകരിച്ചുകൊണ്ട് കൂപ്പൺ വിതരണോദ്ഘാടനവും ഡോ. എം.വി. നടേശൻ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം വെണ്ണല ശാഖാ പ്രസിഡന്റ് ടി.പി. രവീന്ദ്രൻ, മാമംഗലം ശാഖാ പ്രസിഡന്റ് കെ.ആർ. രാജേഷ്, ടി.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സത്സംഗം സെക്രട്ടറി ടി.എൻ. പ്രതാപൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഇ.ടി. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്രം ഹാളിലാണ് പഠനശിബിരം സംഘടിപ്പിക്കുന്നത്.