പെരുമ്പാവൂർ: കേരള ഫയർ ആൻഡ് റെസ്ക്യു സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ സ്റ്റേഷൻ പരിധിയായ താന്നിപ്പുഴ മുതൽ മണ്ണൂർവരെ കാടുപിടിച്ചുകിടന്ന ദിശാബോർഡുകൾ ശബരിമല സീസൺ പ്രമാണിച്ച് വൃത്തിയാക്കി. സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. സിവിൽ ഡിഫൻസ് പെരുമ്പാവൂർ കോ ഓർഡിനേറ്റർ എസ്.എഫ്.ആർ.ഒ പ്രമോദിന്റെ നേതൃത്വ ത്തിൽ പോസ്റ്റ് വാർഡൻ ഇ.ആർ. റെനീഷ്, ഡെപ്യൂട്ടി പോസ്റ്റുവാർഡൻ എൻ.എച്ച്. നസിയ, വാർഡൻമാരായ എം.ആർ. ശ്രീരാജ്, പ്രവീൺ എന്നിവർ പങ്കെടുത്തു.