bus
ശബരിമല മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് പെരുമ്പാവൂർ ക്ഷേത്രാങ്കണത്തിൽ നിന്ന് ദിവസവും തീർത്ഥാടകർക്കായുള്ള ബന്ധുകളുടെ ബുക്കിംഗ് ഓഫീസിന്റെ ഉദ്ഘടനം മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ നിർവഹിക്കുന്നു

പെരുമ്പാവൂർ: ശബരിമല മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് പെരുമ്പാവൂർ ക്ഷേത്രാങ്കണത്തിൽ നിന്ന് ദിവസവും അയ്യപ്പ തിർത്ഥാടകർക്കായുള്ള ബസുകളുടെ ബുക്കിംഗ് ഓഫീസ് ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ നിർവഹിച്ചു. ക്ഷേത്രോപദേശകസമിതി മുൻ പ്രസിഡന്റും പെരുമ്പാവൂർ ശാഖായോഗം പ്രസിഡന്റുമായ ടി.കെ. ബാബു അദ്ധ്യക്ഷനായി. യുവരാജ് ട്രാവൽസ് ഉടമ സുരേഷ്, ബ്രാഹ്മണസഭ പ്രസിഡന്റ് എൻ. രാമചന്ദ്രൻ, ബ്രാഹ്മണസമൂഹം പ്രസിഡന്റ് എൻ. ഹരിഹര സുബ്രമണ്യയ്യർ, ശാഖായോഗം വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻ, കൗൺസിലർമാരായ മിനി ജോഷി, അഭിലാഷ് പുതിയേടത്ത്, കെ. മനോഹരൻ, അഡ്വ.എ.പി. രാജേഷ് എന്നിവർ സംസാരിച്ചു.