ols-students
പെരുമ്പാവൂർ വ്യാസ വിദ്യാനികേതൻ സ്കൂളിൽ നടന്ന പൂർവവിദ്യാർത്ഥി സംഗമം

പെരുമ്പാവൂർ: വ്യാസ വിദ്യാനികേതൻ സ്കൂളിൽ സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഗമം നടന്നു. പ്രിൻസിപ്പൽ പി.ജി. ബേബി അദ്ധ്യക്ഷയായി. പ്രൊഫ. കൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. സ്കൂൾ മാനേജർ ടി.വി. മുരളീധരൻ, സ്കൂൾ സമിതി വൈസ് പ്രസിഡന്റ്‌ പ്രഭാകരൻ, ട്രഷറർ മോഹനൻ എന്നിവർ സംസാരിച്ചു. പൂർവവിദ്യാർത്ഥി സംഘടന ഭാരവാഹികളായി
ദേവ നാരായണൻ (പ്രസിഡന്റ്‌), ആദിത്യൻ വി. നായർ (വൈസ് പ്രസിഡന്റ്‌), കൃഷ്ണ രാജൻ (സെക്രട്ടറി),
എം.എസ്. മാളവിക (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.