francis-george
കൂത്താട്ടുകുളം ഉപജില്ലാ കലോത്സവം ഫ്രാൻസിസ് ജോർജ് എം. പി. ഉദ്ഘാടനം ചെയ്യുന്നു

പാലക്കുഴ: കൂത്താട്ടുകുളം ഉപജില്ലാ കലോത്സവത്തിന് പാലക്കുഴ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജയ വേദികളിലേക്കുള്ള വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. മാത്യു കുഴൽനാടൻ അദ്ധ്യക്ഷനായി. മിമിക്രി ആർട്ടിസ്റ്റ് ബിൽബിൻ ഗിന്നസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ജയ, പ്രീതി അനിൽ, വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സിബി ജോർജ്, എൻ.കെ. ജോസ്, ആലീസ് ഷാജു, സ്ഥിരംസമിതി അദ്ധ്യക്ഷൻ ഗോപി, എൻ.കെ. സലിജോർജ്, ഷിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് വി.കെ. സുരേഷ്, പ്രിൻസിപ്പൽ എസ് .എസ്. സിന്ധുഷ, ഹെഡ്മിസ്ട്രസ് കെ.എം. വിനീത എന്നിവർ സംസാരിച്ചു.