ആലുവ: സർക്കാരിന്റെ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണെന്നാരോപിച്ച് ബി.ജെ.പി കർഷകമോർച്ച നോർത്ത് ജില്ലാകമ്മിറ്റി ആലുവയിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി. ഷൺമുഖൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ്‌കുമാർ,
ടി.ജി. വിജയൻ, അജയകുമാർ തേവയ്ക്കൽ, ആർ. സുനിൽകുമാർ, എ. സെന്തിൽകുമാർ, അപ്പു മണ്ണാഞ്ചേരി, ബിന്ദു ആനന്ദ്, ബി. ജയപ്രകാശ്, എം.കെ. വിജയകുമാർ, ടി.ജി. രഘുനന്ദനൻ, പ്രസന്നകുമാർ, ബി. ഹരി, അനിൽകുമാർ, ഇല്യാസ് അലി, ഷംസുദീൻ, സുബ്രഹ്മണ്യൻ, എൻ. ശ്രീകാന്ത്, ലിജേഷ് വിജയൻ, ഒ.സി. ഉണ്ണികൃഷ്ണൻ, ചന്ദ്രനാഥ്, പ്രകാശൻ, വാസുദേവൻ, ശിവൻ, സി.കെ. കണ്ണൻ എന്നിവർ സംസാരിച്ചു.