water
തുതിയൂരിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

കാക്കനാട്: തുതിയൂർ തെക്ക് വാടകക്കകം പ്രദേശത്ത് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാക്കാൻ തുടങ്ങിയിട്ട് മൂന്നു മാസമാകുന്നു. നിരവധി പരാതികൾ വാട്ടർ അതോറിട്ടിക്ക് നാട്ടുകാർ നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ആഴ്ചയിലൊരിക്കലാണ് വെള്ളം ലഭിക്കുന്നത്. അതിനിടയിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോകുന്നത്. ടാങ്കർ ലോറിയിലെത്തുന്ന കുടിവെള്ളം വലിയ തുക നൽകിയാണ് പ്രദേശവാസികൾ വാങ്ങുന്നത്. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് പൈപ്പുപൊട്ടി ജലം പാഴാകുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.