നെടുമ്പാശേരി: സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പാറക്കടവ് ബ്ലോക്ക് കമ്മിറ്റി കപ്രശേരി ഗവ. യു.പി സ്കൂളിൽ സ്ഥാപിച്ച പുസ്തകകോർണർ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി നീലീശ്വരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഖാദർഅലി അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. വത്സല, ബ്ലോക്ക് സെക്രട്ടറി അംബുജാക്ഷൻ, കെ.എസ്. വേണുഗോപാൽ, പി.എ. പ്രീത, കെ.ടി. സൈജു, അശ്വിൻ, സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.