ആലുവ: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വനിതാവിഭാഗം, യു.പി സ്കൂൾ കുട്ടികൾക്കുമായി സംഘടിപ്പിച്ച വായനാമത്സരം ഡോ. വി.പി. മാർക്കോസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.എ.എം. കമാൽ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, രതീഷ് മാണിക്കമംഗലം, ഷാജി യോഹന്നാൻ, കെ.എ. രാജേഷ് , പി.ഐ. സമീരണൻ, ജി. ഉഷാദേവി, കെ.എൻ. പ്രഭാകരൻ, കെ.എ. ഷാജിമോൻ എന്നിവർ സംസാരിച്ചു. കെ.സി. വത്സല ചീഫ് ഇൻ വിജിലേറ്ററായിരുന്നു.