park
അങ്കമാലി മുല്ലശേരി പാർക്കിന്റെ നിർമ്മാണോദ്ഘാടനം ബെന്നി ബഹനാൻ എം.പി നി ർവഹിക്കുന്നു

അങ്കമാലി: നഗരസഭയിൽ മുല്ലശേരി ഏഴാംവാർഡിൽ വർഷങ്ങളായി മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന അക്വാഡക്ടിന്റെ പരിസരത്ത് പുതിയ പാർക്ക് നിർമ്മിക്കും. ടൗണിലെ മാലിന്യംതള്ളുന്ന ഇടമായി മാറിയ ഇവിടം ഇനി ഹാപ്പിനസ് പാർക്കാകും. കൗൺസിലർ കെ.പി. പോൾ ജോവറിന്റെ നേതൃത്വത്തിൽ ഐ.ഐ.പി ഇറിഗേഷന്റെ കൈവശമുണ്ടായിരുന്ന സ്ഥലം എൻ.ഒ.സി ലഭ്യമാക്കി. 35ലക്ഷംരൂപയോളം ചെലവഴിച്ചാണ്ട് ഹാപ്പിനസ് പാർക്ക് നിർമ്മിക്കുന്നത്. നിർമ്മാണ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. നഗരസഭ ചെയർപേഴ്സ‌ൺ അഡ്വ. ഷിയോപോൾ അദ്ധ്യക്ഷനാകും. റോജി എം. ജോൺ എം.എൽ.എ മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. പോൾ ജോവർ, മാത്യു തോമസ്, റീത്ത പോൾ, ചെയർമാൻ സാജു നെടുങ്ങാടൻ, കെ.എസ്. ഷാജി എന്നിവർ പങ്കെടുത്തു.