പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവം കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഷാരോൺ പനയ്ക്കൽ, യേശുദാസ് പറപ്പിള്ളി, രമ്യ തോമസ്, നിഖില ശശി, ബിജു പഴമ്പിള്ളി, ഫാ. സീനു ചമ്മിണി കോടത്ത്, ഡോ. ഡീൻ റോയ് തുടങ്ങിയവർ സംസാരിച്ചു. കലോത്സവ ലോഗോ തയ്യാറാക്കിയ എം.വി. തീർത്ഥലക്ഷ്മിയെ അനുമോദിച്ചു. വെള്ളിയാഴ്ച സമാപിക്കും.