തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ സംഗീത സഭയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ നാല് ദിവസത്തെ സംഗീത പരമ്പരയോടെ സമാപിക്കും . നാളെ വൈകിട്ട് 6 മണിക്ക് വാദ്യ ചതുഷ്‌കം എന്ന നൂതന ലയ താള വാദ്യ വൃന്ദം രചിക്കുന്നത് ശ്രേയ ദേവനാഥ് (ഇലക്ട്രിക് വയലിൻ ) മൈലായ് കാർത്തികേയൻ (നാദസ്വരം) പ്രവീൺ സ്പർശ് (മൃദംഗം) അടയാർ ശിലമ്പരശൻ (തകിൽ).
8ന് വൈകിട്ട് 6 മണിക്ക് വയലിൻ വിദ്വാൻ ആർ. കുമരേഷും വീണാ വിദുഷി ജയന്തി കുമരേഷും നയിക്കുന്ന സംഗീത സദസ്.
9ന് വൈകിട്ട് 6 മണിക്ക് ട്രിച്ചൂർ ബ്രദേഴ്‌സ് ശ്രീകൃഷ്ണ മോഹൻ, രാംകുമാർ മോഹൻ എന്നിവർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി.
10ന് വൈകിട്ട് 5,30 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ വയലിൻ വിദ്വാൻ ഡോ. എൽ . സുബ്രഹ്മണ്യത്തിന് 'സംഗീത സമ്പൂർണ" പുരസ്‌കാരം സമർപ്പിക്കും. മുഖ്യാതിഥി വേണു രാജാമണി. തുടർന്ന് ഡോ. എൽ. സുബ്രഹ്മണ്യം നയിക്കുന്ന വയലിൻ കച്ചേരി.