കോലഞ്ചേരി: പതിമൂന്ന് വർഷമായി കൃഷിമുടങ്ങിയ ഒ.ഇ.എൻ ചക്കാലക്കൽതാഴം പാടത്ത് തിരുവാണിയൂർ പഞ്ചായത്ത്, കൃഷിഭവൻ, കർഷക സംഘം സംയുക്താഭിമുഖ്യത്തിൽ കൃഷിയിറക്കി. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് വിത്തിറക്കി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഡോ. സ്മിനി വർഗീസ്, തരിശുരഹിത കൃഷി കോ ഓർഡിനേറ്റർ കെ.എ. ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, അംഗങ്ങളായ ബിന്ദു മനോഹരൻ, ഷൈനി ജോയി, സജിനി സുനിൽ, ഫാ. പൗലോസ് എരമംഗലത്ത്, സുനിൽ തിരുവാണിയൂർ, ഐ.വി. ഷാജി, അജി നാരായണൻ, ടി.ഡി. പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.15 ഏക്കറിലാണ് കൃഷിയിറക്കുന്നത്.