jain
ജെയിൻ യൂണിവേഴ്സിറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില), മണീട് ഗ്രാമപഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ ഗ്രാമ പദ്ധതി

• ജെയിൻ യൂണിവേഴ്സിറ്റിയുടെ 'പുനർജനി" പദ്ധതി റിപ്പോർട്ട് പ്രകാശനം ചെയ്തു

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില), മണീട് ഗ്രാമപഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ ഗ്രാമ പദ്ധതി 'പുനർജനി"യുടെ റിപ്പോർട്ട് പ‍ഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്, പ്രോജക്ട് കോർഡിനേറ്ററും ജെയിൻ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ ഡോ. രേവതി കെ. ശിവദാസ്, കില ട്രെയിനിംഗ് കോഓർഡിനേറ്റർ എം.ജി​. കാളിദാസൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

ഭിന്നശേഷിക്കാരായ വ്യക്തികളുടെ ആവശ്യങ്ങൾ, ശാക്തീകരണത്തിനുള്ള അവസരങ്ങൾ, അടിസ്ഥാന സൗകര്യ ലഭ്യത എന്നിവ വിലയിരുത്തുന്നതാണ് ആദ്യഘട്ട റി​പ്പോർട്ട്. ഡോ. രേവതി കെ. ശിവദാസ്, ഡോ.ആശ എ. ജി.,ഡോ. ബിൻസി മോൾ ബേബി, അസി. പ്രൊഫസർമാരായ അന്നു ജോർജ്, ടീസൺ സി. ജെ. എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.