
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിലെ പുനരുദ്ധാരണ മഹായജ്ഞത്തിന്റെ ഭാഗമായി നമസ്‌കാര മണ്ഡപത്തിന്റെ ഉത്തരംവയ്പ് ചടങ്ങ് നടന്നു. പണിപൂർത്തിയായ ശ്രീകോവിലിന്റെ മുന്നിലുള്ള നമസ്‌കാരമണ്ഡപത്തിന്റെ കൽത്തൂണുകൾക്ക് മുകളിലാണ് മരത്തിൽതീർത്ത ഉത്തരം സ്ഥാപിച്ചത്. ചടങ്ങുകൾക്ക് തച്ചൻ കെ.വി. സുദർശൻ നേതൃത്വം നൽകി. പുളിയ്ക്കാപ്പറമ്പ് യദുകൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പൂജനടന്നു. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി രഞ്ജിത്ത് പി. കല്ലൂർ, ജോയിന്റ് സെക്രട്ടറി രമേശ് പുളിക്കൻ, ബോർഡ് അംഗം കെ.ബി. വിജയകുമാർ തുടങ്ങിയവരും ഭക്തജനങ്ങളും പങ്കെടുത്തു.