photo
കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ വികസനരേഖ പ്രകാശനയോഗം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ 5വർഷത്തെ വികസനനേട്ടങ്ങളും ഡോക്യുമെന്റേഷനും അടങ്ങുന്ന വികസനരേഖ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പ്രകാശിപ്പിച്ചു. പ്രസിഡന്റ് കെ.എസ്. നിബിൻ അദ്ധ്യക്ഷനായി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽനിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ച ഗംബൂട്ടുകൾ വിതരണം ചെയ്തു. ഹരിതകർമ്മസേന അംഗത്തിന്റെ കുടുംബത്തിന് ഹരിതകർമ്മ സേന അംഗങ്ങൾ സംഭാവന ചെയ്ത വീൽചെയറും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി. രാധാകൃഷ്ണൻ, ഷൈബി ഗോപാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ചന്ദ്രൻ, നിസരി സുഗേഷ്, വിപിന അനീഷ്, കുഴുപ്പിള്ളി സഹകരണബാങ്ക് പ്രസിഡന്റ് സി.കെ. അനന്തകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ, അസി. സെക്രട്ടറി ഗിരീഷ് , ജിയ ജോസഫ്, അസി. എൻജിനിയർ ബിന്ദു എന്നിവർ സംസാരിച്ചു.