കോലഞ്ചേരി: കോലഞ്ചേരി എം.ഒ.എസ്.സി നഴ്സിംഗ് കോളേജിൽ തുടങ്ങിയ 20-ാമത് ബാച്ച് ബി.എസ്‌സി നഴ്സിംഗ് 12-ാമത് എം.എസ്‌സി നഴ്സിംഗിന്റെയും പ്രവേശനദിനാഘോഷം എം.ഒ.എസ്.സി മെഡിക്കൽ മിഷൻ സി.ഇ.ഒയും സെക്രട്ടറിയുമായ ജോയ് പി. ജേക്കബ് നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പ്രൊഫ. പി.വി. തോമസ്, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. നമിത സുബ്രഹ്മണ്യം, നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേസി ജോസഫ്, ഫാ. ജോൺ കുര്യാക്കോസ്, നഴ്‌സിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫ. സൂസൻ മത്തായി എന്നിവർ സംസാരിച്ചു.